ഹരിത കര്‍മ്മ സേന

മാലിന്യമുക്ത നവകേരളം പടുത്തുയർത്തുന്നതിന്‍റെ ഭാഗമായി തദ്ദേശ സ്ഥാപന തലത്തിൽ മേൽനോട്ടം നൽകി കുടുംബശ്രീയുടെ കീഴിൽ സ്വയം സംരംഭമായി രൂപീകരിച്ച്  നിലവിൽ 8 വർഷമായി ആലക്കോട് ഗ്രാമപഞ്ചായത്ത് ശുചിത്വസുന്ദരമാക്കുന്നതിനായി 33 അംഗങ്ങളോടുകൂടി ഹരിത കർമ്മസേന പ്രവർത്തിക്കുന്നു.  ആലക്കോട് ഗ്രാമപഞ്ചായത്തിന്‍റെ കീഴിൽ 7200 ച.മീ വലിപ്പമുള്ള എം.സി.എഫ്, 33 മിനി എം.സി.എഫ്, 115 ബോട്ടിൽ ബുത്തൂകൾ, പൊതു ഇടങ്ങളിലെ മാലിന്യം സംസ്കരിക്കാൻ 80 ബിന്നുകൾ തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളും മാസംതോറും 100% വാതിൽപ്പടി ശേഖരണം, ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനം, വിവധ ക്ലസ്റ്ററുകൾ, കൺസോർഷ്യം ഭാരവാഹികൾ തുടങ്ങിയവ ഈ സംവിധാനത്തിന്‍റെ സവിശേഷതയാണ്. 7982 വീടുകളിൽ നിന്നും നേരിട്ട് അജൈവ മാലിന്യങ്ങൾ ശേഖരിച്ച് എം.സി.എഫിൽ എത്തിക്കുകയും അവ തരംതിരിച്ച് ബെയിൽ ചെയ്യുകയും തുടർന്ന് ക്ലീൻകേരള കമ്പനിക്ക് കൈമാറുകയും ചെയ്യുന്നു