ബജറ്റ്
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 214ാം വകുപ്പ് പ്രകാരം സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് ബജറ്റ് അംഗീകരിക്കുക എന്നത് എല്ലാ പഞ്ചായത്തുകളുടെയും നിര്‍ബന്ധിതമായ കടമയാണ്. സംസ്ഥാന നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിനാല്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പതിവിലും നേരത്തേ തന്നെ അംഗീകരിക്കേണ്ടിയിരിക്കുന്നു. ആയതിന്‍റെ അവതരണ വേളയിലാണ് നാം ഇപ്പോള്‍. ആദ്യമായി , ഈ യോഗത്തിലേക്ക് കടന്നു വന്നിരിക്കുന്ന ബഹുമാന്യരായ ജനപ്രതിനിധികളെയും മറ്റുള്ളവരെയും സ്വാഗതം ചെയ്യുന്നു.
എല്ലാവര്‍ക്കും വീടും കുടിവെള്ളവും ഗതാഗത സൌകര്യങ്ങളും ആതുപോലെ തന്നെ പ്രകാശമാനമായ തെരുവുകളും ഒരുക്കുന്നതിന് നമ്മുടെ ഭരണ സമിതി പ്രതിജ്ഞാബദ്ധമാണ്.
2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഉത്പാദന, ഭവന നിര്‍മ്മാണ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
സ്ത്രീ ശാക്തീകരണംഭിന്ന ശേഷിക്കാരെ മുഖ്യ ധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതിനുള്ള പ്രൊജക്ടുകള്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ ക്ഷേമം എന്നീ മേഖലകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.
നല്ല റോഡുകള്‍ നാടിന്‍റെ വികസനത്തിന്റെ അടയാളാമാണ് ആയതിനാല്‍ പശ്ചാത്തല മേഖലയ്ക്ക് പ്രധാന്യം നല്‍കിസംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭ്യമാവുന്ന ഫണ്ടിനു പുറമെ ലഭ്യമാക്കാവുന്ന പരമാവധി തനത് ഫണ്ടു കൂടി വകയിരുത്തിയാണ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ഭവന രഹിതരായ എല്ലാ കുടുംബങ്ങള്‍ക്കും വീട് നല്‍കുക എന്നത് നമ്മുടെ ഭരണസമിതിയുടെ പരമ പ്രധാനമായ ലക്ഷ്യമാണ് ആയതിനാല്‍ ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് സാധ്യമായ പരമാവധി ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യം,ലൈഫ് മിഷന്‍,ഹരിത കേരള മിഷന്‍ജൈവവൈവിധ്യ സരംക്ഷണം, കാര്‍ഷിക മേഖലമൃഗ സംരക്ഷണംപൊതുവിദ്യാഭ്യാസംപട്ടികജാതി വികസനംപട്ടിക വര്‍ഗ്ഗ വികസനംസാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഅംഗന്‍വാടി എന്നിങ്ങനെ എല്ലാ മേഖലകള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്.