വികസനത്തിന്‍റെ വിജയഗാഥ

വികേന്ദ്രീകൃത ആസൂത്രണം ആരംഭിച്ചതു മുതൽ ആലക്കോട് ഗ്രാമപഞ്ചായത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങൾ ത്വരിതപ്പെടുത്തുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അടിസ്ഥാനവികസനത്തിലൂന്നി നിന്നുകൊണ്ട് സമസ്ത മേഖലയിലും പുതിയ അദ്ധ്യായങ്ങള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അഞ്ചാം വര്‍ഷമായ 2026-27 വാര്‍ഷിക പദ്ധതി രൂപീകരിക്കുന്ന ഈ വേളയിൽ മുൻപ് നാലുവർഷത്തെ പ്രവർത്തനം കൊണ്ട് കൃഷി മൃഗസംരക്ഷണ മേഖലയിൽ സ്വയം പര്യാപ്തി കൈവരിക്കുന്നതിനായി കാർഷിക മേഖലയിൽ പച്ചക്കറി, ഇഞ്ചി, ഫലവൃക്ഷതൈ, ജൈവരാസവളങ്ങൾ എന്നീ പ്രോജക്ടുകളിലൂടെ മുന്നേറുവാൻ നമുക്ക് സാധിച്ചു. മൃഗസംരക്ഷണ മേഖലയിൽ കന്നുകുട്ടി പരിപാലനം കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം, മുട്ടക്കോഴി വിതരണം എന്നീ പ്രോജക്ടുകൾ വഴി പാൽ മുട്ട മാംസം എന്നീ വിതരണങ്ങൾ സാധ്യമായിട്ടുണ്ട്.

പാർപ്പിട മേഖലയിൽ ഓരോ വർഷവും വാർഷിക പദ്ധതിയുടെ 20% ചെലവഴിച്ച് സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. മാലിന്യ മുക്ത നവകേരളം പദ്ധതി ആവിഷ്ക്കരിച്ച് എം സി എഫ്, മിനി എം സി എഫ് പൊതു ഇടങ്ങളിൾ പബ്ലിക് ബിന്നുകൾ, ബോട്ടിൽ ബൂത്ത്, ഐ.ഇ.സി ബോർഡുകൾ ടേക്ക് എ ബ്രേക്ക് എന്നിവ സ്ഥാപിച്ച് ഹരിത കർമ്മ സേനാംഗങ്ങളുടെ പരിശ്രമ ഫലമായി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാൻ ഏറെക്കുറെ സഹായിച്ചിട്ടുണ്ട്.

          ഉത്പാദന മേഖലയിൽ സമഗ്ര കാര്‍ഷിക വികസന പദ്ധതികള്‍ക്ക് പരിഗണന നല്കി കാര്‍ഷിക മേഖലയെ താങ്ങി നിര്‍ത്തുന്നതിനും വനിതകളുടെ ക്ഷേമത്തിനും സ്വയം പര്യാപ്തതയ്ക്കും മുന്‍ഗണന നല്കുന്നതിനും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി മണ്ണ് ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കുകയും ആരോഗ്യ വിദ്യാഭ്യാസമേഖലയെ മികവുറ്റതാക്കി മാറ്റുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വര്‍ദ്ധിച്ചുവരുന്ന കുടിവെള്ളക്ഷാമം  പരിഹരിക്കുന്നതിന് കിണര്‍ റീച്ചാര്‍ജിംഗ് പോലെയുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനും ഭരണസമിതി ശ്രമിച്ചിട്ടുണ്ട്.

      കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിതകേരളംലൈഫ്ആര്‍ദ്രംപൊതുവിദ്യാഭ്യാസ സംരക്ഷണയജഞംസുഭിക്ഷ കേരളംമാലിന്യമുക്തം നവകേരളം എന്നിവയോടു ചേര്‍ത്ത് പഞ്ചായത്തിലെ കാര്‍ഷിക ,ആരോഗ്യ,പാര്‍പ്പിട മേഖലയില്‍ പരിസ്ഥിതി സൗഹൃദമായ സമഗ്ര വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഭരണ സമിതി മുന്‍തൂക്കം നല്കുന്നത്. കര്‍ഷകരുടെ ക്ഷേമത്തിനും സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെടുന്നവരുടെ ക്ഷേമത്തിലൂന്നിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ പ്രൊജക്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മുഴുവന്‍ ജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.