ഭൂപടം

             തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) 07.09.2024 2888 mmad അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ 06.09.2024 ലെ എൽഎസ്‌ജിഡി/പിഡി(2426912024 ഇളആർ1 നമ്പർ വിജ്ഞാപന പ്രകാരം, കണ്ണൂർ ജില്ലയിലെ ആലക്കോട് ഗ്രാമപഞ്ചായത്തിൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 21 . നിശ്ചയിച്ചിട്ടുള്ളതും, അതിൻറെ അടിസ്ഥാനത്തിൽ പ്രസ്‌തുത ഗ്രാമ പഞ്ചായത്തിനെ അത്രയും നിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നതിനും, അപ്രകാരമുള്ള നിയോജക മണ്ഡലങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കുന്നതിനുമുള്ള കരട് നിർദ്ദേശങ്ങൾ 18.11.2024 തീയതിയിലെ എസ്ഡിസി./951/2024/എസ്ഡിസി6 നമ്പർ വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതും, പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും നൽകുന്നതിന് 4.12.2024 വരെ സമയം അനുവദിക്കുകയും അപ്രകാരം ലഭിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷണ വിധേയമാക്കുകയും പരാതിക്കാരെ മുഖദാവിൽ കേൾക്കുകയും അവ പരിഗണിച്ച് തീർപ്പാക്കുകയും ചെയ്തതിട്ടുള്ളതാകയാൽ; 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 10-വകുപ്പ് പ്രകാരം ആലക്കോട് ഗ്രാമ പഞ്ചായത്തിനെ ഇതിനോടൊപ്പം ചേർത്തിട്ടുള്ള പട്ടികയിൽ കാണിച്ചിരിക്കും പ്രകാരം 21 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിർത്തികൾ നിർണ്ണയിച്ച് അന്തിമ ഉത്തരവു പുറപ്പെടുവിച്ചു.