കാഴ്ചപ്പാടും ദൌത്യവും

വികേന്ദ്രീകൃത ആസൂത്രണം ആരംഭിച്ചതു മുതൽ ആലക്കോട് ഗ്രാമപഞ്ചായത്തിൻറെ വികസന പ്രവർത്തനങ്ങൾ ത്വരി‌തപ്പെടുത്തുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അടിസ്ഥാന വികസനത്തിലൂന്നി നിന്നുകൊണ്ട് സമസ്ത മേഖലയിലും പുതിയ അദ്ധ്യായങ്ങൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അഞ്ചാം വർഷമായ 2026-27 വാർഷിക പദ്ധതി രൂപീകരിക്കുന്ന ഈ വേളയിൽ മുൻപ് നാലുവർഷത്തെ പ്രവർത്തനം കൊണ്ട് കൃഷി മൃഗസംരക്ഷണ മേഖലയിൽ സ്വയം പര്യാപ്തി കൈവരിക്കുന്നതിനായി കാർഷിക മേഖലയിൽ പച്ചക്കറി, ഇഞ്ചി, ഫലവൃക്ഷതൈ, ജൈവരാസവളങ്ങൾ എന്നീ പ്രോജക്ടുകളിലൂടെ മുന്നേറുവാൻ നമുക്ക് സാധിച്ചു. മൃഗസംരക്ഷണ മേഖലയിൽ കന്നുകുട്ടി പരിപാലനം കുറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം, മുട്ടക്കോഴി വിതരണം എന്നീ പ്രോജക്ടുകൾ വഴി പാൽ മുട്ട മാംസം എന്നീ വിതരണങ്ങൾ സാധ്യമായിട്ടുണ്ട്.

പാർപ്പിട മേഖലയിൽ ഓരോ വർഷവും വാർഷിക പദ്ധതിയുടെ 20% ചെലവഴിച്ച് സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. മാലിന്യ മുക്ത നവകേരളം പദ്ധതി ആവിഷ്ക്കരിച്ച് എം സി എഫ്. മിനി എം സി എഫ് പൊതു ഇടങ്ങളിൾ പബ്ലിക് ബിന്നുകൾ, ബോട്ടിൽ ബൂത്ത്, ഐ.ഇ.സി ബോർഡുകൾ ടേക്ക് എ ബ്രേക്ക് എന്നിവ സ്ഥാപിച്ച് ഹരിത കർമ്മ സേനാംഗങ്ങളുടെ പരിശ്രമ ഫലമായി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാൻ ഏറെക്കുറെ സഹായിച്ചിട്ടുണ്ട്.

ഉത്പാദന മേഖലയിൽ സമഗ്ര കാർഷിക വികസന പദ്ധതികൾക്ക് പരിഗണന നല്കി കാർഷിക മേഖലയെ താങ്ങി നിർത്തുന്നതിനും വനിതകളുടെ ക്ഷേമത്തിനും സ്വയം പര്യാപ്തതയ്ക്കും മുൻഗണന നല്കുന്നതിനും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി മണ്ണ് ജലസംരക്ഷണപ്രവർത്തനങ്ങൾക്ക് ഊന്നൽ നല്കുകയും ആരോഗ്യ വിദ്യാഭ്യാസമേഖലയെ മികവുറ്റതാക്കി മാറ്റുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വർദ്ധിച്ചുവരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കിണർ റീച്ചാർജിംഗ് പോലെയുള്ള പദ്ധതികള് തയ്യാറാക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്.

കേരള സർക്കാർ നടപ്പിലാക്കുന്ന ഹരിതകേരളം, ലൈഫ്, ആർദ്രം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, സുഭിക്ഷ കേരളം, മാലിന്യമുക്തം നവകേരളം എന്നിവയോടു ചേർത്ത് പഞ്ചായത്തിലെ കാർഷിക, ആരോഗ്യ,പാർപ്പിട മേഖലയിൽ പരിസ്ഥിതി സൗഹൃദമായ സമഗ്ര വികസന പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നല്കുന്നത്. കർഷകരുടെ ക്ഷേമത്തിനും സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെടുന്നവരുടെ ക്ഷേമത്തിലൂന്നിയ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതുമായ പ്രൊജക്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. മുഴുവൻ ജനങ്ങളുടെയും പ്രവർത്തനങ്ങൾ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.